October 25, 2025
#kerala #news #Top News

സ്ത്രീയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; വിവാഹച്ചടങ്ങിനിടെ അക്രമം; വധുവിന്റെ പിതാവ് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷഹീര്‍, ഷംന, എട്ടുവയസുകാരി ഷാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം അവഹേളിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും വീട്ടുകാര്‍ പറഞ്ഞു. അര്‍ഷാദ്, ഹക്കീം, സൈഫുദ്ദീന്‍, ഷജീര്‍ എന്നിവര്‍ക്കെതിരെ വിളപ്പില്‍ശാല പോലീസ് കേസ് എടുത്തു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *