എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മാവേലിക്കര പുതിയകാവില്‍ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ല.
Also Read ; എല്‍ ഡി എഫ് വോട്ട് ചോര്‍ന്നു, കണ്ണൂര്‍ മേയര്‍ പദവി ഇനി മുസ്‌ലിം ലീഗിന്
ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയിലെ മകളുടെ വീട്ടില്‍ പോയി തിരികെ കൊല്ലത്തേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എംപി ഉറക്കത്തിലായിരുന്നു
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം