October 25, 2025
#Top Four

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ക്ക് ‘മുഖ്യ യജമാനന്‍’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. 121 ആചാര്യന്മാര്‍ ചേര്‍ന്നാണ് രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് 2.10-ന് പ്രധാനമന്ത്രി കുബേര്‍തില സന്ദര്‍ശിക്കും.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ വേളയില്‍ ഇന്ത്യന്‍ സേന അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി. ക്ഷേത്രത്തിന്റെ മുകളിലും പരിസരത്തും ഹെലികോപ്റ്ററുകളില്‍ നിന്നാണു സേന പുഷ്പവൃഷ്ടി നടത്തിയത്. ഇന്ത്യയുടെ നാനാഭാഗങ്ങളിലെ സംഗീതജ്ഞര്‍ ചടങ്ങിന്റെ ഭാഗമായി വിവിധ സംഗീതോപകരണങ്ങള്‍ കൊണ്ട് ക്ഷേത്രത്തില്‍ മംഗളവാദ്യം വായിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ പരമ്പരാഗത വാദ്യോപകരണങ്ങളുപയോഗിച്ചുള്ള ‘മംഗളധ്വനി’ ക്ഷേത്ര പരിസരത്ത് മുഴങ്ങി. ചെണ്ടയടക്കമുള്ളവ ഉപയോഗിച്ച സംഗീതവിരുന്നിന് കവി യതീന്ദ്ര മിശ്രയാണ് നേതൃത്വം നല്‍കിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ശ്രീകോവിലില്‍ ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിതായിരുന്നു മുഖ്യ പുരോഹിതന്‍.

Also Read; ‘അനാരോഗ്യം, അതിശൈത്യം’: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ എല്‍ കെ അഡ്വാനി പങ്കെടുക്കില്ല

Leave a comment

Your email address will not be published. Required fields are marked *