ചെന്നൈ വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ ബലൂണ്‍ പതിച്ച നിലയില്‍
ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം ബലൂണ്‍ പതിച്ച നിലയില്‍. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണാണ് റണ്‍വേയ്ക്ക് സമീപം പതിച്ചിരിക്കുന്നത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ കെട്ടിയിട്ടിരുന്ന ബലൂണാണ് റണ്‍വേയില്‍ പതിച്ചത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read; കെ വിദ്യ മാത്രം പ്രതി, വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ബലൂണ്‍ പറന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നില്ല. റണ്‍വേ നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിലത്തുകിടക്കുന്ന ബലൂണ്‍ കണ്ടെത്തിയത്.
ഈ സമയത്ത് വിമാനങ്ങളൊന്നും ലാന്‍ഡ് ചെയ്യാത്തതിനാല്‍ ദുരന്തങ്ങളില്ല.