September 9, 2025
#Sports

ബോക്‌സിങ് താരം മേരി കോം വിരമിച്ചു

ഗുവാഹാട്ടി: ഇന്ത്യയുടെ ഒളിംബിക്‌സ് മെഡല്‍ ജേതാവും ആറുതവണ ലോക ചാബ്യനുമായ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. ആറുതവണ ലോക ചാബ്യനായ ഒരേയൊരു ബോക്‌സിങ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യന്‍ ചാബ്യനുമായി.

രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ-വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ്സ് മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41 കാരിയായ താരം വിരമിക്കുന്നത്.

Also Read; എബിവിപി വനിത നേതാവിനുനേരെ പോലീസിന്റെ ക്രൂരത

2014-ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതിലൂടെ, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി മാറി. 2005.2006,2008,2010 വര്‍ഷങ്ങളില്‍ ലോകചാബ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിംബിക്‌സില്‍ വെങ്കല മെഡലും നേടി. 2008-ല്‍ ലോക ചാബ്യനായതിനു പിന്നാലെ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഇതോടെ ബോക്‌സിങ്ങില്‍നിന്ന് തത്കാലം വിട്ടുനിന്നു. പിന്നീട് 2012-ല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായും വിട്ടുനില്‍ക്കേണ്ടിവന്നു. ഇതിനു ശേഷം 2018-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാബ്യന്‍ഷിപ്പും നേടി.

Leave a comment

Your email address will not be published. Required fields are marked *