മദ്യശാല തുറക്കാന്‍ തീരുമാനമെടുത്ത് റിയാദ്

റിയാദ്: കാലങ്ങളായി മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ചരിത്രത്തിലാദ്യമായി റിയാദില്‍ മദ്യശാല തുറക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് രാജ്യം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രം മദ്യം ലഭിക്കുന്നതിന് വേണ്ടിയാണ് മദ്യശാല തുറക്കുന്നത്.
മദ്യം വാങ്ങുന്നതിനായി നയതന്ത്രജ്ഞര്‍ മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നാണ് വിവരം. അടുത്ത ആഴ്ചയാണ് സ്റ്റോര്‍ തുറക്കുന്നത്. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ തുറക്കുക. എന്നാല്‍ ഈ മദ്യശാല വഴി പ്രവാസികള്‍ക്കോ സ്വദേശികള്‍ക്കോ മദ്യം ലഭിക്കില്ലെന്നാണ് വിവരം.
Also Read; ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍
എന്നാല്‍ സൗദി മദ്യപാനത്തിനെതിരെ കര്‍ശനമായ നിയമങ്ങളാണ് നിലവിലുള്ളത്. മദ്യപാനികളും മദ്യം വില്‍ക്കുന്നവരും പിടിക്കപ്പെട്ടാല്‍ ചാട്ടവാറടി, നാടുകടത്തല്‍, പിഴ അല്ലെങ്കില്‍ തടവ് എന്നിവയാണ് ശിക്ഷ. പ്രവാസികള്‍ക്കും ശിക്ഷയില്‍ ഇളവില്ല. അതിനാല്‍ തന്നെ സൗദിയില്‍ മദ്യശാലകള്‍ ഇല്ല. കരിഞ്ചന്തകള്‍ വഴിയെ മദ്യം ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ആദ്യമായി മദ്യ ശാല തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ ഇതുവരെ സൗദി ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.