January 22, 2025
#Sports #Top News

പദ്മശ്രീക്ക് പിന്നാലെ ബൊപ്പണ്ണക്ക് ഗ്രാന്‍ഡ്സ്ലാം; 43ാം വയസില്‍ വിസ്മയനേട്ടം ഓസീസ് താരത്തിനൊപ്പം

മെല്‍ബണ്‍: ടെന്നീസിലെ ലോകറെക്കോര്‍ഡിനും പദ്മശ്രീ നേട്ടത്തിനും പിന്നാലെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും. ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി-ആന്ദ്രെ വാവസോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 7-6(7-0), 7-5 കീഴടക്കിയായിരുന്നു ബൊപ്പണ്ണയുടെയും പങ്കാളി ഓസ്‌ട്രേലിയയുടെ മാത്യു എബ്ദെന്റെയും കിരീട നേട്ടം.

ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍സ്ലാം കിരീടവുമാണിത്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് ബൊപ്പണ്ണ. മിക്‌സഡ് ഡബിള്‍സിലായിരുന്നു കിരീടം നേട്ടം. 2017 ല്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണിലായിരുന്നു കിരീടനേട്ടം.

ALSO READ :ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ; പത്ത് എന്‍ എസ് ജി കമാന്‍ഡോകള്‍, രാജ്ഭവനും ഇനി കേന്ദ്ര വലയത്തില്‍

പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ലിയാണ്ടര്‍ പെയ്‌സും മഹേഷ് ഭൂപതിയും ഇതിനു മുമ്പ് ഗ്രാന്‍സ്ലാം കിരീടം നേടി. സാനിയ മിര്‍സയും ഡബിള്‍സ് കിരീടം സ്വന്തമാക്കിയിരുന്നു. ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്ര നേട്ടവും ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *