#india #kerala #Politics #Top News

നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക് റോഡില്‍ കുത്തിയിരിക്കാന്‍ നേരമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി, റോഡരികിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍, ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഈവിധം പ്രതികരണങ്ങള്‍

Also Read ; മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി തുടരും, ആദ്യഘട്ടം ഫെബ്രുവരി 18 മുതല്‍ പത്ത് കേന്ദ്രങ്ങളില്‍

‘നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക്‌റോഡില്‍ ഒന്നരമണിക്കൂര്‍ കുത്തിയിരിക്കാന്‍ നേരമുണ്ട്. ഗവര്‍ണര്‍ ഇപ്പോള്‍ കാണിച്ചത് അസാധാരണ നിലപാടാണ് ഗവര്‍ണരുടെ യാത്രക്ക് സൗകര്യമൊരുക്കുക എന്ന ഡ്യൂട്ടിയാണ് പോലീസ് ചെയ്യേണ്ടത്, അതവര്‍ ചെയ്തിട്ടുമുണ്ട്. നിയമവിരുദ്ധമായി പ്രതികരിച്ചവര്‍ക്ക് നേരെ നിയമനടപടിയുണ്ടാകും, അത് സ്വാഭാവികവുമാണ്. എന്നാല്‍ എഫ്.ഐ.ആര്‍ തന്നെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ റോഡില്‍ കുത്തിയിരുന്നത് ഒട്ടും ശരിയല്ല’ മുഖ്യമന്ത്രിയുടെ പ്രതികരണം ഈ വിധത്തിലാണ്.

‘സംസ്ഥാനത്തിന്റെ തലവന്‍ എന്നനിലയില്‍ ഏറ്റവുമധികം പോലീസ് സുരക്ഷ നല്‍കുന്നത് ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അത് വേണ്ടെന്നാണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത്. കേരളത്തിലെ ചില ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം സുരക്ഷനല്‍കുന്നുണ്ട്. അതേ പട്ടികയിലാണ് ഇപ്പോള്‍ ഗവര്‍ണറും ഇടം പിടിച്ചിരിക്കുന്നത്. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ജനാധിപത്യ മര്യാദയും പക്വതയും, വിവേകവും കാണിക്കാന്‍ തയ്യാറാകണം. എന്നാല്‍ ഗവര്‍ണര്‍ അതിന് തയ്യാറാകുന്നതേയില്ല.. ഈ വിധം സംഭവ വികാസങ്ങള്‍ ഇപ്പോള്‍ അരങ്ങേറിയതും അതിന്റെ ഭാഗമായാണ്’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *