കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ
ആലപ്പുഴ: സ്വന്തം പാർട്ടിയായാലും മുഖം നോക്കാതെ വിമർശിക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ് മുൻമന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ. അദ്ദേഹത്തിൻ്റെ തുറന്ന് പറച്ചിലുകൾ പലപ്പോഴും സി.പി.എമ്മിന് തലവേദന സൃഷ്ടിക്കാറുമുണ്ട്. ആലപ്പുഴയിലെ ഒരു പൊതു ചടങ്ങിലാണ് ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡണ്ടുമാരെ സുധാകരൻ നിശിതമായി കടന്നാക്രമിച്ചത്.
Also Read ; അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍
‘ഞാൻ തമ്പുരാനും മറ്റുള്ളവർ മലപ്പുലയനുമാണെന്ന ചിന്ത വെച്ചു പുലർത്തുന്നവർ ഇവിടെ ഇപ്പോഴുമുണ്ട്. ഇവരെയൊന്നും ഇടതുപക്ഷക്കാർ എന്ന് വിളിക്കാനാവില്ല. കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നുംനടക്കില്ല എന്ന അവസ്ഥയാണ് പൊതുവെയുള്ളത്. പെൻഷന് അപേക്ഷിച്ചാൽ പോലും സഖാക്കൾ അത് പാസ്സാക്കില്ല എന്നാണ് സ്ഥിതി. അപേക്ഷ അവിടെക്കിടന്ന് നശിച്ചു പോവുകയാണ് പതിവ്. ഈ അവസ്ഥ അടിയന്തരമായി മാറിയേ മതിയാകൂ. ആ സാഹചര്യം അടിത്തട്ട് തൊട്ടേ നേതാക്കൾ മനസ്സിലാക്കണം’ സുധാകരൻ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ടുമാരെയാണ് ജി. സുധാകരൻ വിമർശിക്കുന്നതെങ്കിലും അതിൻ്റെ മുനകൾ സംസ്ഥാന നേതൃത്വത്തിലേക്കും എത്തുന്നുണ്ട്. സുധാകരൻ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നതും ഈ സാഹചര്യത്തിലാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം