ലൈംഗിക പീഡനക്കേസ്: ഗവ. പ്ലീഡർ കുടുങ്ങിയതോ ? കുടുക്കിയതോ?
എറണാകുളം : ലൈംഗിക പീഡന ക്കേസിൽ ഹൈക്കോടതി മുൻ ഗവ .പ്ലീഡർ പി.ജി. മനുവിന് തിരിച്ചടി. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും നിർദ്ദേശിച്ചു.
Also Read ;ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
പി.ജി. മനുവുമായി ബന്ധപ്പെട്ടുയർന്ന ലൈംഗിക പീഡനാരോപണം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 2018 ലായിരുന്നു കേസിന് ആധാരമായ സംഭവം. നിയമസഹായം തേടിയെത്തിയ യുവതിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഗവ. പ്ലീഡർ പി.ജി മനുവിനെതിരെ ഉയർന്നിട്ടുള്ള കേസ്’ . കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മനു ഹൈക്കോടതിയിലെ ഗവ. പ്ലീഡർ സ്ഥാനം രാജി വെക്കുകയായിരുന്നു.
അതേ സമയം തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നാണ് പി.ജി. മനുവിൻ്റെ പ്രതികരണം. തൊഴിൽ രംഗത്തെ എതിരാളികൾ നടത്തിയ നീക്കമാണ് കേസിന് പിന്നിൽ എന്നാണ് അദ്ദേഹത്തിൻ്റെ വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇത്തരം കാര്യങ്ങൾ വിശദമായി പരാമർശിച്ചിട്ടുണ്ടെന്നും മനു കൂട്ടിച്ചേർക്കുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































