എയ്ഡ്സ് പരത്താന്‍ ലക്ഷ്യമിട്ട് പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും
കൊല്ലം: എയ്ഡ്‌സ് പരത്താന്‍ ലക്ഷ്യമിട്ട് കൊല്ലം പുനലൂരില്‍ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും. ഇതിനു പുറമേ, പ്രതിക്ക് 1,05,000 രൂപ പിഴയും പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചിട്ടുണ്ട്.
Also Read ; രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി; രണ്ടുപേര്‍ കസ്റ്റഡിയില്‍
2020 ല്‍ കൊല്ലം പുനലൂര്‍ ഇടമണ്ണിലാണ് സംഭവം. എച്ച്‌ഐവി ബാധിതനായി ചികിത്സയില്‍ കഴിയവെ, 49 കാരനായ പ്രതി 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 9 മാസം കൂടി കഠിനതടവും വിധിച്ചിട്ടുണ്ട്.
ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇരയായ കുട്ടിക്ക് 1,00,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിക്ക് ഇരയായ അഞ്ചാം ക്ലാസ്സുകാരന്റെ ബന്ധുക്കളും മാതാപിതാക്കളുമായി അടുത്ത പരിചയം ഉണ്ട്. ഈ അടുപ്പം മുതലാക്കിയാണ് പ്രതി കുട്ടിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിരുന്നത്. 2013 മുതല്‍ പ്രതി എയിഡ്‌സ് രോഗ ചികിത്സയിലാണ്.
രാജ്യത്ത് തന്നെ അത്യപൂര്‍വമായതും ഹീനവും നിന്ദ്യവുമാണ് ഈ കേസെന്ന് കോടതി നിരീക്ഷിച്ചു. തെന്മാല പോലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. വിധിക്ക് പിന്നാലെ പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്ക്മാറ്റി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം