ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥികള്‍
തൃശ്ശൂര്‍: കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം തൃശ്ശൂരില്‍ ചേര്‍ന്നു. സമിതിയുടെ പ്രഥമയോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
Also Read ;അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആലപ്പുഴയില്‍ പരാജയപ്പെട്ടിരുന്നു. കൂടാതെ കണ്ണൂരില്‍ സിറ്റിങ്ങ് എംപിയായ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. അതിനാലാണ് ഇരുമണ്ഡലങ്ങളിലും പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ തീരുമാനിച്ചത്. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുമ്പോള്‍ കെ സി വേണുഗോപാലിന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന നിലപാട് യോഗത്തിലുണ്ടായി. ആലപ്പുഴയിലും കണ്ണൂരിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് നോക്കിയതിന് ശേഷം മാത്രം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാമെന്നാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമതീരുമാനം തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്നും ധാരണയായി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം