വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതിക്ക് കഠിനതടവ്
കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതിക്ക് കഠിനതടവ്. കോതമംഗലം നെല്ലിമറ്റം സ്വദേശി സോബി ജോര്‍ജിനു (57) വിചാരണക്കോടതി 3 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എം.കെ.ഗണേഷാണു ശിക്ഷ വിധിച്ചത്.
Also Read ; വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയേറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കുമെന്ന് ഫിയോക്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ചു സോബി ജോര്‍ജ് നടത്തിയ ആരോപണം മാധ്യമശ്രദ്ധ നേടിയിരുന്നു. പിന്നീട് ഈ ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തിയെങ്കിലും മൊഴികള്‍ തെളിയിക്കാന്‍ സോബി ജോര്‍ജിനു കഴിഞ്ഞിരുന്നില്ല. അപകടസ്ഥലത്തു ദുരൂഹ സാഹചര്യത്തില്‍ ചിലരെ അതുവഴി കടന്നുപോകുമ്പോള്‍ കണ്ടതായി സോബി ജോര്‍ജ് ആരോപിച്ചിരുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം