October 18, 2024
#india #Top News

എഐ വഴി എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം. സമ്മതമില്ലാതെ എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ തെലുങ്ക് ചിത്രമായ കീഡാ കോളയുടെ നിര്‍മ്മാതാക്കള്‍ക്കും സംഗീതസംവിധായകര്‍ക്കുമാണ് കുടുംബം വക്കീല്‍ നോട്ടീസ് നല്‍കിയത്. ചിത്രത്തിന്റെ സംഗീതസംവിധായകനായ വിവേക് സാഗറിനും നോട്ടീസയച്ചിട്ടുണ്ട്. എസ്പിബിയുടെ മകന്‍ എസ്പി കല്യാണ്‍ ചരണാണ് നോട്ടീസ് അയച്ചത്.

Also Read ; വയനാട്ടില്‍ ഉന്നതതല യോഗം ചേരും, ചികിത്സ വൈകിയെന്ന ആരോപണം പരിശോധിക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍

അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കുടുംബത്തിന്റെ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത് ചെയ്യുന്നതില്‍ നിരാശരാണെന്നാണ് നോട്ടീസില്‍ പറയുന്നത്.

എസ്പിബിയുടെ ശബ്ദം ഉപയോഗിച്ചതായി ചിത്രത്തിന്റെ സംഗീതസംവിധായകന്‍ തന്നെ 2023 നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് അഭിമുഖത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും എസ്പി ചരണ്‍ പരാമര്‍ശിച്ചു. നിയമത്തിന്റെ വഴിയില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ നേരിടാനാണ് ഒരുങ്ങുന്നതെന്നും ചരണ്‍ പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *