September 7, 2024
#Top Four

അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന മഅ്ദനിക്ക് ഡയാലിസിസ് ഉടന്‍ തുടങ്ങുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലാണ് അബ്ദുള്‍ നാസര്‍ മഅ്ദനി.

Also Read; ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുമായി വാട്സാപ്പ് ചാറ്റ്

സുപ്രീംകോടതി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 20 ന് മഅ്ദനി കേരളത്തിലേക്ക് എത്തിയിരുന്നു. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയില്‍ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗളൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി മഅ്ദനിക്ക് അനുമതി നല്‍കിയത്. കൊല്ലത്തിന് പുറത്തേക്ക് ചികിത്സയ്ക്കായി വേണമെങ്കില്‍ പോലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Leave a comment

Your email address will not be published. Required fields are marked *