December 18, 2025
#kerala #Top News

‘മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്’; കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ്

വയനാട്: മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ നേരിടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നല്‍കുന്ന പത്ത് ലക്ഷം രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാനത്തിന് വേണമെങ്കില്‍ അത് കൂട്ടാമെന്നും മന്ത്രി വയനാട്ടില്‍ പറഞ്ഞു.

Also Read ; ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി

1972ലെ വന്യജീവി സംരക്ഷണ നിയമം വകുപ്പ് 11 അനുസരിച്ച്, മനുഷ്യന് അപായമുണ്ടാക്കുന്ന വന്യജീവികളെ നേരിടാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ഇത്തരത്തിലുള്ള മൃഗങ്ങളെ മയക്കുവെടി വയ്ക്കാനും, പിടികൂടാനും, കൊല്ലാനുമുള്ള അവകാശമുണ്ട്. അതിനാല്‍ ഈ നിയമം വേണ്ട വിധത്തില്‍ ഉപയോഗിച്ച് വയനാട്ടിലെ കര്‍ഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാന്‍ തയ്യാറാവണം എന്നാണ് ഭുപേന്ദര്‍ യാദവ് പറഞ്ഞത്.

നിരന്തരം ശല്യമാകുന്ന വന്യമൃഗങ്ങളെ തുരത്തുകയോ കൊല്ലുകയോ ചെയ്യണമെന്ന് ജനങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യമുന്നയിച്ചിട്ടും കേരള സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് കേന്ദ്ര നിയമങ്ങള്‍ തടസമാകും എന്നായിരുന്നു. ഈ ചോദ്യം ഇന്നും ആവര്‍ത്തിച്ചപ്പോഴാണ് ഭൂപേന്ദര്‍ യാദവിന്റെ മറുപടി. എന്നാല്‍, കടുവ പോലുള്ള മൃഗങ്ങളാണെങ്കില്‍ കേന്ദ്ര അനുമതി തേടേണ്ടി വരുമെന്നും ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ ഫോണ്‍ കോളിലൂടെ പോലും അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *