മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു
മുംബയ്: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മുംബയിലെ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ വെച്ച് നടക്കും.
Also Read ; സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. പാര്‍ലമെന്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004വരെ ലോക്സഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം 1972ല്‍ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സേവനമനുഷ്ഠിച്ച ശേഷം ജോഷി 1990ല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1990-91 കാലത്ത് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999ലെ പൊതുതിരഞ്ഞെടുപ്പില്‍ മുംബയ് നോര്‍ത്ത് സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ശിവസേന ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മനോഹര്‍ ജോഷി 1967ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 40 വര്‍ഷത്തോളം ശിവസേനയുടെ ഭാഗമായിരുന്നു. 1968-70 കാലത്ത് മുംബയില്‍ മുനിസിപ്പല്‍ കൗണ്‍സിലറും 1970ല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.1976-77 വരെ മുംബയ് മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം