തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി. ആറിടത്താണ് എല്‍എഡിഎഫ് അട്ടിമറി വിജയം നടന്നത്. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തും വെള്ളാറിലും ബിജെപിയെ അട്ടിമറിച്ച് എല്‍ഡിഎഫ് വിജയം കൈവരിച്ചിട്ടുണ്ട്.
Also Read ; തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്
നെടുമ്പാശേരിയിലും മുല്ലശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച് സീറ്റ് നേടിയത് എല്‍ഡിഎഫ് . കണ്ണൂര്‍ മുഴപ്പിലങ്ങാട് അഞ്ചാം വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. കൂടാതെ തിരുവനന്തപുരം പഴയകുന്നുമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയിട്ടുണ്ട്. ചടയമംഗലം പഞ്ചായത്തും കുരിയോട് വാര്‍ഡും എല്‍ഡിഎഫ്.
പാലക്കാട് പൂക്കോട്ടുകാവില്‍ സിപിഎമ്മിനാണ് ജയം. നിലവില്‍ യുഡിഎഫ് ഏഴിടത്ത് ജയിച്ചിട്ടുണ്ട്. മൂന്നാര്‍ മൂലക്കട, പതിനെട്ടാം വാര്‍ഡുകളിലും കോണ്‍ഗ്രസിനാണ് ജയം. മലപ്പുറം കോട്ടക്കല്‍ ചൂണ്ട, ഈസ്റ്റ് വില്ലൂര്‍ വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചിട്ടുണ്ട്. കണ്ണൂര്‍ മാടായി, രാമന്തളി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഇടത്ത് ബിജെപി വിജയിച്ചു. മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡില്‍ ബിജെപിക്ക് ആദ്യ ജയം നേടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. പൂവച്ചല്‍ പഞ്ചായത്ത് ആറാം വാര്‍ഡും ബിജെപി നിലനിര്‍ത്തി. കുട്ടനാട് വെളിയനാടും ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം