മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ചിട്ടിസ്ഥാപന ഉടമയെ ആക്രമിച്ച് മുഖത്ത് മുളകുപൊടി കലര്‍ന്ന മിശ്രിതമൊഴിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീലയെയാണ് (36) ഹില്‍പാലസ് പോലീസ് അറസ്റ്റുചെയ്തത്.
Also Read ; ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല
കഴിഞ്ഞ 21ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. സ്ഥാപനത്തില്‍ മറ്റാരുമുണ്ടായിരുന്നില്ല ഈ സമയത്താണ് പര്‍ദ്ദ ധരിച്ചെത്തിയ ഫസീല പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ സാന്‍പ്രീമിയര്‍ചിട്ടി സ്ഥാപന ഉടമ കീഴത്തുവീട്ടില്‍ കെ.എന്‍. സുകുമാരമേനോനെ (75) ആക്രമിച്ച് മൂന്നുപവന്റെ മാലയും പതിനായിരം രൂപയുമായി കടന്നുകളഞ്ഞത്.
സി.സി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച രാവിലെ പാലക്കാട്ടുനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. കൂടാതെ കൂടത്തായി മോഡലില്‍ ഭര്‍തൃപിതാവിനെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികൂടിയാണ് ഫസീലയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആഡംബര ജീവിതത്തിന് പണം കണ്ടെത്താന്‍ കവര്‍ച്ച നടത്തുന്നത് ഇവരുടെ ശീലമാണെന്നും പൊലീസ് വ്യക്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം