മാനഹാനി ഭയന്ന് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; ഒടുവില്‍ ക്രൂരത വെളിപ്പെടുത്തി അമ്മ

മലപ്പുറം: താനൂരില്‍ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പോലീസിന്റെ നീക്കം. സ്ഥലത്ത് ഫോറെന്‍സിക് സംഘവും പരിശോധന നടത്തിയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്ന് അമ്മ ജുമൈലത്ത് പോലീസിന് മൊഴി നല്‍കി.
Also Read ;സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണം; പുറത്ത് പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഭീഷണി
മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തത്. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മുറ്റത്ത് തന്നെ കുഴിച്ചിടുകയും ചെയ്തു. ഭര്‍ത്താവുമായി ഒരു വര്‍ഷമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നല്‍കി.
തിരൂര്‍ തഹസീല്‍ദാര്‍ എസ് ഷീജ, താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടത്തിയത്. പുറത്തെടുത്ത കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മൂന്നു ദിവസം മുമ്പ് ജന്മം നല്‍കിയ കുഞ്ഞിനെ താനൂര്‍ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വീടിനടുത്തുള്ള പറമ്പില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയതായി പറഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം