ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് താന്‍ ഭയപ്പെടുന്നതായി ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനാണ് ശശി തരൂരിന്റെ പരിഹാസം.
Also Read ;വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ
‘രണ്ട് പൂജ്യം ആണെങ്കില്‍ മാത്രമെ കേരളത്തില്‍ ബിജെപിക്ക് രണ്ടക്കം ലഭിക്കൂവെന്ന് ഞാന്‍ ഭയപ്പെടുന്നു. കേരളത്തിന്റെ ചരിത്രമോ സംസ്‌കാരമോ മനസ്സിലാക്കാനായിട്ടില്ലെന്നാണ് ബിജെപിയുടെ പ്രശ്നം. ഒരു ചെറിയ പരിധിക്കപ്പുറം ഇവിടെ വര്‍ഗീയത വിളയില്ല.’ ശശി തരൂര്‍ പറഞ്ഞു.
ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും മണിപ്പൂരിലെ സാഹചര്യം ആ നീക്കത്തെ വഷളാക്കിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിരാശപ്പെടുത്തിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































