സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തുകയും ഈ. പ്രതിസന്ധി രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read ;കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു
ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ശമ്പളവും പെന്‍ഷനും മുടങ്ങില്ല. സാങ്കേതിക പ്രശ്നമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം പണം പിന്‍വലിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട് അതിനാല്‍ പണം ഒരുമിച്ച് പിന്‍വലിക്കാന്‍ കഴിയില്ലെന്നും കഴിയുന്നത് 5000രൂപയാണ് അത് നിയന്ത്രണങ്ങളോടെ പിന്‍വലിക്കാവുന്നതാണ്.
കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവെച്ചേക്കുവാണെന്ന് ധനമന്ത്രി വ്യക്തമാക്കി. 13,608 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. കേസ് കൊടുത്തതിന്റെ പേരില്‍ പണം തടഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. അതേസമയം എല്ലാ ജീവനക്കാരുടെയും അക്കൗണ്ടില്‍ പണമെത്താതെ സമരം പിന്‍വലിക്കില്ലെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം