December 18, 2025
#india #Top News

ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയ യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ടിടിഇ

ചണ്ഡിഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട് ടിടിഇ. ഝലം എക്‌സ്പ്രസില്‍ നിന്നാണ് യുവതിയെ പുറത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് ഫരീദാബാദ് സ്വദേശിയായ ഭാവന എന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു.

Also Read ; മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

ഭാവന പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാന്‍ ഒരുങ്ങിയിരുന്നു. ഇതോടെയാണ് യുവതി എസി കോച്ചില്‍ കയറുന്നത്. തെറ്റായ കോച്ചിലാണു യുവതി കയറുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ട ടിടിഇ യുവതിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. അതിനാല്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറാമെന്നും പിഴ ഈടാക്കിയാലും പ്രശ്‌നമില്ലെന്ന് യുവതി പറഞ്ഞെങ്കിലും ടിടിഇ സമ്മദിച്ചില്ല.

തുടര്‍ന്ന് യുവതിയുടെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത്. പുറത്തേക്കു വീണ യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി. ട്രെയിനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. ടിടിഇ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു. ടിടിഇക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *