#kerala #Top News

തൃശൂരില്‍ കെ മുരളീധരനായി ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ച് ടി എന്‍ പ്രതാപന്‍

തൃശൂരില്‍ കെ മുരളീധരനായി പ്രചാരണത്തിന് തുടക്കം കുറിച്ച് ടി എന്‍ പ്രതാപന്‍. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ മുരളീധരനായി തൃശൂരില്‍ ടി എന്‍ പ്രതാപന്‍ ചുവരെഴുതിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. മണ്ഡലത്തില്‍ കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനായി കെ.മുരളീധരന്‍ നാളെ രാവിലെ തൃശൂരിലെത്തും.

Also Read; ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തുന്ന മുരളീധരന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു. കൂടാതെ ടി.എന്‍ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശൂര്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 150ലധികം ഇടങ്ങളില്‍ ടി.എന്‍ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകള്‍ക്കുള്ള പ്രവര്‍ത്തനഫണ്ടും വിതരണം ചെയ്തിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം വീണ്ടും ചുവരെഴുതാനായിരുന്നു നിര്‍ദേശം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *