ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നല്‍കി സുരേഷ് ഗോപി
തൃശൂര്‍: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നല്‍കി സുരേഷ് ഗോപി. 10 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പണം നല്‍കാമെന്നു കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ സുരേഷ് ഗോപി അറിയിച്ചിരുന്നു. അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പണം കൈമാറിയത്.
Also Read ; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തെരഞ്ഞെടുപ്പ് തീയതി ആലോചനായോഗം ഉടന്‍
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരാള്‍ക്ക് 1.20 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഈ തുക സര്‍ക്കാര്‍ പിന്നീട് തിരികെ നല്‍കുമെങ്കിലും കാലതാമസം നേരിടുമെന്ന ബുദ്ധിമുട്ടുണ്ട്. ഈ തുക തനിക്കു തിരികെ നല്‍കേണ്ടതില്ലെന്നും സര്‍ക്കാരില്‍ നിന്നു പണം ലഭിക്കുന്ന മുറയ്ക്ക് അത് അടുത്ത 10 പേര്‍ക്കു ശസ്ത്രക്രിയയ്ക്കായി നല്‍കണമെന്നും സുരേഷ് ഗോപി നിര്‍ദേശിച്ചു. അമൃത ആശുപത്രിയിലാണ് ഇവര്‍ ശസ്ത്രക്രിയയ്ക്കു വിധേയരാകുക. മുംബൈ പ്രതീക്ഷാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പണം ഏറ്റുവാങ്ങി. സുജിത് ഭരത്, കിരണ്‍ കേശവന്‍, ബൈജു പുല്ലംകണ്ടം, ഷീബ സുനില്‍, ടി.ആര്‍. ദേവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം