കടുത്ത ചൂടിലും മൃഗങ്ങളെ മാറ്റുന്നു. ഉപദേശകസമിതിയില്‍ എതിര്‍പ്പ്

തൃശ്ശൂര്‍: കനത്ത ചൂടില്‍ തൃശ്ശൂര്‍ മൃഗശാലയില്‍ നിന്ന് പുത്തുര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതില്‍ ഉപദേശക സമിതിയില്‍ എതിര്‍പ്പ്. അതേസമയം എതിര്‍പ്പ് അവഗണിച്ച് മൃഗങ്ങളെ മാറ്റാന്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പന്നിമാനുകളെയാണ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി പുത്തൂരിലേക്കു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
Also Read ; സിബിഐ എത്തിയില്ല, അന്വേഷണം നിലച്ച് സിദ്ധാര്‍ഥന്‍ കേസ്
നേരത്തെ മൃഗശാലയില്‍നിന്ന് മയിലുകളെയും മറ്റു പക്ഷികളെയും പുത്തൂരിലേക്കു മാറ്റിയിരുന്നു. അടുത്ത ഘട്ടമായി മാര്‍ച്ച് 10 ന് മാറ്റുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ചൂടു കനക്കുന്ന സാഹചര്യത്തില്‍ മൃഗങ്ങളെ തത്ക്കാലം മാറ്റേണ്ടന്ന നിര്‍ദേശം ഉപദേശകസമിതിയിലെ രണ്ടംഗങ്ങള്‍ മുന്നോട്ട് വെക്കുകയായിരുന്നു. ഈ നിര്‍ദേശം സ്വീകരിക്കാതെ മൃഗങ്ങളെ ഉടനെ മാറ്റാനാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടെണ്ണത്തെ മാറ്റുന്നതെന്നും അവയെ നിരീക്ഷിച്ച ശേഷമേ ബാക്കിയുള്ളവയെ മാറ്റൂ എന്നുമാണ് അധികൃതരുടെ വിശദീകരണം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം