സ്‌കൂട്ടറില്‍ സഞ്ചരിച്ച് ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷം

നോയിഡ: നോയിഡയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. ഒരു യുവാവും രണ്ട് സ്ത്രീകളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യുവാവാണ് വണ്ടിയോടിക്കുന്നത്. പിറകിലിരിക്കുന്ന സ്ത്രീകളുടെ ഭാഗത്തുനിന്നാണ് അശ്ലീലമായ രീതിയില്‍ പെരുമാറ്റമുണ്ടായത്. മുഖാമുഖം നോക്കിയാണ് യുവതികളിരിക്കുന്നത്. ഇരുവരുടെയും മുഖത്ത് കളര്‍ തേച്ചിട്ടുണ്ട്. ഇതിനിടയില്‍ പരസ്പരം കെട്ടിപ്പിടിക്കുകയും മുത്തം നല്‍കുകയുമൊക്കെ ചെയ്യുന്നുണ്ട്.
അതിനാല്‍ ഇവര്‍ക്കെതിരെ 33,000 രൂപയാണ് പിഴയിട്ടത്.
Also Read ; ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ വൈറലായതിനാല്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നിരുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കിയത്.
ഇതിനുമുമ്പ് സ്‌കൂട്ടറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹോളി ആഘോഷിക്കുന്ന കമിതാക്കളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുവാവിന്റെ മുഖത്ത് കളര്‍ തേയ്ക്കുന്നതിനിടെ യുവതി റോഡില്‍ വീഴുന്നതായും വീഡിയോയില്‍ കാണാം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം