ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും രംഗത്ത്. ഡല്‍ഹിയില്‍ ഇന്നലെ നടന്ന ഇന്‍ഡ്യ റാലിക്ക് പ്രാധാന്യമേറെയാണ്. വലിയ രീതിയില്‍ ജനപങ്കാളിത്തമുണ്ടായ റാലി ബിജെപിക്ക് നല്‍കുന്നത് ശക്തമായ മുന്നറിയിപ്പാണ്. ബിജെപിയുടെ നിയമവിരുദ്ധ നടപടിക്കുളള താക്കീതാണ് ഈ ജനപങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജ്രിവാളിനെതിരായ ഇഡി നീക്കത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്നും മദ്യനയ അഴിമതി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍ ഉണ്ടായിരുന്നെന്നും അതിനാലാണ് അന്ന് കോണ്‍ഗ്രസ് ബിജെപിക്കൊപ്പം നിന്നതെന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു അന്നത്തെ പരാതി. കോണ്‍ഗ്രസിതര പാര്‍ട്ടി നേതാക്കളെ ബിജെപി വേട്ടയടുമ്പോള്‍ കോണ്‍ഗ്രസും ആ വേട്ടയ്ക്ക് ഒപ്പം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read ; കടമെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഹര്‍ജി സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു
ബിജെപി നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് അനിവാര്യമാണ്. മതനിരപേക്ഷതയ്ക്ക് പോറല്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ ജനങ്ങള്‍ ആശങ്കയിലും ഭയത്തിലുമാണ് കഴിയുന്നത്. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കി കഴിഞ്ഞു. അവിടെ പൗരത്വം നഷ്ടപ്പെട്ടവര്‍ മുസ്ലിംകള്‍ മാത്രമല്ല, അതില്‍ എല്ലാവരും വരുന്നുണ്ട്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കോടിക്കണക്കിന് ജനങ്ങളാണ് രാജ്യത്തുള്ളത്. കേന്ദ്രം ആര്‍എസ് എസ് അജണ്ട നടപ്പിലാക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ തകര്‍ക്കുകയാണ്. മറ്റുള്ളവരെ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസിന് കൃത്യമായി അഭിപ്രായം പറയാന്‍ കഴിയുന്നില്ല. രാജ്യതാത്പര്യം മുന്‍ നിര്‍ത്തി വേണം കോണ്‍ഗ്രസ് നിലപാടെടുക്കാന്‍. കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ രാഹുല്‍ വന്ന് മത്സരിക്കുന്നത് ആരോടാണ്? കേരളത്തിലെ പ്രധാന ശക്തി എല്‍ഡിഎഫ് ആണെന്നിരിക്കെ ബിജെപിയെ നേരിടാനാണ് രാഹുല്‍ വയനാട്ടിലേക്ക് വന്നതെന്ന് പറയാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആനിരാജയാണ് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മണിപ്പൂര്‍ വിഷയത്തില്‍ ആനി രാജയെ രാജ്യദ്രോഹിയായാണ് മുദ്രകുത്തിയത്. ആനി രാജയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലെ അനൗചിത്യം രാജ്യമാകെ ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം