December 18, 2025
#kerala #Top Four

വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രസീത അഴീക്കോടും

കല്‍പ്പറ്റ: വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രസീത അഴീക്കോടും ജനവിധി തേടുന്നു. ബിജെപി നേതാവായ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ആയിരുന്ന പ്രസീത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോഴ വിവാദവുമായി ബന്ധപ്പെട്ട് സി കെ ജാനുവുമായി അകലുകയായിരുന്നു. സി കെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പണം നല്‍കി എന്നായിരുന്നു കേസ്.

Also Read ; പതാക വിവാദം, റിയാസ് മൗലവി വധക്കേസ്; മുഖ്യമന്ത്രിക്കെതിരെ പോര്‍മുഖം തുറന്ന് മുസ്ലിം ലീഗ്

സി കെ ജാനുവിന് പത്ത്  ലക്ഷം രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. മുത്തങ്ങ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ മുസ്ലീം ലീഗ് നേതാക്കളില്‍ നിന്നും പ്രസീത പണം വാങ്ങിയെന്ന ആരോപണവും സി കെ ജാനുവും ഗീതാനന്ദും ഉന്നയിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റിന് കീഴിലാണ് സ്മാരക നിര്‍മ്മാണമെന്നും ജാനുവിനും ഗീതാനന്ദനും പിന്നില്‍ ബിജെപിയാണെന്നുമായിരുന്നു പ്രസീത ആരോപണത്തോട് പ്രതികരിച്ചത്.

പത്ത് സ്ഥാനാര്‍ത്ഥികളാണ് വയനാട്ടില്‍ ആകെ മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ഗാന്ധി, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആനി രാജ എന്നിവര്‍ക്കുപുറമേ കെ പി സത്യന്‍ (സിപിഐ(എംഎല്‍)), പിആര്‍ കൃഷ്ണന്‍കുട്ടി (ബഹുജന്‍ സമാജ് പാര്‍ട്ടി), പ്രസീത അഴീക്കോട് (സ്വതന്ത്ര), അജീബ് (സിഎംപി അജീബ് ഫ്രാക്ഷന്‍), അകീല്‍ അഹമ്മദ് (സ്വതന്ത്രന്‍), എസി സിനോജ് (സ്വതന്ത്രന്‍), പി രാധാകൃഷ്ണന്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുള്ളത്. നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധന വെള്ളിയാഴ്ച്ച നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *