ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ചൈനയുടെ സൈബർ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക്: ഇന്ത്യയിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ചൈന നിര്‍മിത ബുദ്ധിയുൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും നിര്‍മിത ഉള്ളടക്കങ്ങള്‍ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ചൈന നിര്‍മിച്ച് പരീക്ഷിച്ച നിര്‍മിത ബുദ്ധിയുടെ ഓഡിയോ, വീഡിയോ ഉള്ളടക്കം കൂടുതല്‍ സൃഷ്ടിച്ച് വിതരണം ചെയ്യാനും സാധ്യതയുണ്ട്.
Also Read ;100 കോടിയിലേയ്ക്ക് ഇനി ദാ ഇത്ര ദൂരം കൂടി; ഈ കൊല്ലം ആടുജീവിതം കൊണ്ടുപോകുമോ?
2023 മുതല്‍ ചൈനയില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നും ഇത്തരം സൈബര്‍ പ്രവണതകള്‍ കൂടുതല്‍ കണ്ടുവരുന്നു. ഇതിനായി ചൈന കൂടുതല്‍ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നതായും മൈക്രോസോഫ്റ്റ് നിരീക്ഷിക്കുന്നുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം