ബസില്‍ കൈ കാണിക്കുന്നവര്‍ അന്നദാതാവ്, സീറ്റുണ്ടെങ്കില്‍ ഏത് സമയത്തും ഏത് സ്ഥലത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസി ഉത്തരവ്

ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. പ്രതിസന്ധിക്കാലത്ത് ടിക്കറ്റ് വരുമാനമാണ് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് അടിസ്ഥാനം. അതിനാല്‍ ബസിന് കൈ കാണിക്കുന്നവര്‍ അന്നദാതാവാണെന്ന് ഓര്‍ത്ത് ബസ് നിര്‍ത്തി നല്‍കണമെന്നും ഉത്തരവിലുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6:00 വരെ ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തി കൊടുക്കണം. രാത്രി 8:00 മുതല്‍ രാവിലെ 6:00 വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി കൊടുക്കണം.
Also Read ;‘വീട്ടിലിരുന്ന് കൂടുതല്‍ പണം നേടാം’- ജോലിയല്ല, പണി കിട്ടുമെന്ന് മുന്നറിയിപ്പുമായി പൊലീസ്
കൂടാതെ ദീര്‍ഘദൂര സര്‍വീസില്‍ വൃത്തിയുള്ള ശുചിമുറികള്‍ ഉള്ള ഹോട്ടലുകളില്‍ മാത്രമേ ബസ് നിര്‍ത്താന്‍ പാടുള്ളൂ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്ലറ്റ് ഉണ്ടെന്നുറപ്പാക്കണം. ബസ് നിര്‍ത്തുന്ന സ്ഥലം യാത്രക്കാര്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും കെഎസ്ആര്‍ടി സിഎംഡി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കൂടാതെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ബ്രീത്ത് അനലൈസര്‍ ടസ്റ്റ് നടത്തുമെന്നും ഉത്തരവിലുണ്ട്. ഡ്യൂട്ടിക്ക് കയറുന്നതിനു മുന്‍പാണ് പരിശോധനയ്ക്ക് വിധേയമാകേണ്ടത്. അതിന്റെ ഫലം മേല്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നത് തടയാനാണ് നടപടിയെന്നുംഉത്തരവിലുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം