#kerala #Politics #Top Four

സ്‌ഫോടനത്തിലുള്‍പ്പെട്ടവരെ കുടുംബം തള്ളി, സന്ദര്‍ശനത്തിന് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയില്ലെന്നും കെകെ ശൈലജ

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് മുന്‍ മന്ത്രിയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ പറഞ്ഞു.ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകള്‍ ആയി കണ്ടാല്‍ മതിയെന്നും ശൈലജ മാധൃമങ്ങളോട് പറഞ്ഞു.

Also Read ; സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി; തൃശൂരില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കള്‍

നല്ല പശ്ചാത്തലം ഉള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാര്‍ ഉണ്ട്, സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, തനിക്കെതിരെ ഉന്നയിക്കാന്‍ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്റെ പ്രചാരണം എന്നും ശൈലജ.

പാനൂര്‍ സ്‌ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് കെകെ ശൈലജക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ മറുപടി. സ്‌ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതും വലിയ ചര്‍ച്ചയായി നില്‍ക്കുകയാണ്.വടകരയില്‍ വിഷയം കെകെ ശൈലജക്കെതിരായി ഉപയോഗിക്കാനാണ് യുഡിഎഫ് നീക്കം.

ബോംബ് നിര്‍മ്മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ വിനീഷ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

 

Leave a comment

Your email address will not be published. Required fields are marked *