October 18, 2024
#kerala #Top Four

നിക്ഷേപിച്ച പണം തിരിച്ചുനല്‍കിയില്ല; സി.പി.എം. സഹകരണ സംഘത്തിനെതിരേ സി.പി.ഐ. എം.പി.യുടെ സഹോദരി

ഇരിട്ടി: സി.പി.എം. നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തില്‍ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷംരൂപ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകിട്ടാതെ സി.പി.ഐ. നേതാവും രാജ്യസഭാംഗവുമായ പി. സന്തോഷ്‌കുമാറിന്റെ സഹോദരിയും അധ്യാപികയുമായ പെരുംപറമ്പിലെ ഷീജ വലയുന്നു. കീഴൂര്‍ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരേയാണ് ഈ പരാതി.

Also Read ;തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം; രണ്ട് മരണം

പലിശയടക്കം 20 ലക്ഷംരൂപയാണ് സൊസൈറ്റി ഷീജക്ക് നല്‍കാനുള്ളത്. കഴിഞ്ഞ ജൂലായ് മുതല്‍ സ്ഥാപനത്തെ സമീപിച്ചെങ്കിലും അവധി പറഞ്ഞ് മടക്കുകയായിരുന്നു ഷീജയെ സംഘം. 2021 ജൂലായില്‍ ആറ് ലക്ഷംരൂപയും ഡിസംബറില്‍ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്. ആദ്യം ഒരു വര്‍ഷത്തേക്ക് നിക്ഷേപിച്ച തുക അധികൃതരുടെ വാക്കില്‍ വിശ്വസിച്ച് ഒരുവര്‍ഷംകൂടി നീട്ടി. കഴിഞ്ഞ ജൂലായിലാണ് രണ്ടുവര്‍ഷ കാലാവധിയായത്.

കഴിഞ്ഞ നവംബറില്‍ സി.പി.എം. ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ ഇടതുമുന്നണിയുടെ കണ്ണൂരിലെ സ്ഥാനാര്‍ഥിയുമായ എം.വി. ജയരാജന് പരാതി നല്‍കിയിരുന്നു. ഇതുവരെ മറുപടി കിട്ടിയില്ല എന്ന് ഷീജ പറയുന്നു. മാര്‍ച്ചില്‍ തരാമെന്ന് അധികൃതര്‍ വാക്കുതന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ സഹകരണസംഘത്തിനുമുന്നില്‍ നിത്യവും സമരത്തിലാണ് അധ്യാപിക. പണം മടക്കിത്തന്നില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ പറയുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *