പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ആനയുടെ നില ഗുരുതരം
പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആനയ്ക്ക് പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം.
നടക്കാന്‍ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ കാലിന്റെ എല്ലുകള്‍ക്ക് പൊട്ടലുകളോ പുറമെ പരിക്കുകളോ ഒന്നും കാണാനില്ല. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവില്‍ മരുന്നുകളും മറ്റ് ചികിത്സയും നല്‍കുന്നുണ്ട്.
ആനയ്ക്ക് മതിയായ ചികിത്സ നല്‍കണമെന്ന് ആനപ്രേമി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വനം മന്ത്രിയ്ക്ക് പരാതി നല്‍കി. ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജന്‍ വ്യക്തമാക്കിയത്. ആനയുടെ പരിക്ക് ഗുരുതരമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കുശേഷമെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം