ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ; 19കാരി മുങ്ങി മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് കൂട്ടിലക്കടവില്‍ പുഴയില്‍ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെറുപുഴ പാലത്തിനു സമീപം ആണ് മൂന്ന് പേര്‍ പുഴയില്‍ മുങ്ങിപ്പോയത്. സംഘത്തിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി റിസ്വാന (19)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്നു ബന്ധുക്കളായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read ; ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും
ബന്ധുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മൂന്ന് പേരും. എന്നാല്‍ ഇവര്‍ പുഴയില്‍ മുങ്ങിപ്പോയി. നാട്ടുകാരും ട്രോമ കെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്നു മൂവരേയും കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ റിസ്വാനയുടെ ജീവന്‍ രക്ഷിക്കാനായില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം