മഞ്ഞുമ്മല്‍ ബോയ്‌സ് ഇനി ചെറിയ സ്‌ക്രീനുകളില്‍ കാണാം; ഒടിടി റിലീസ് ഉടന്‍
കേരളത്തിനൊപ്പം തമിഴ്നാട്ടിലും കര്‍ണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവര്‍ന്നു മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് അടുത്ത മാസം മൂന്നു മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിദംബരം സംവിധാനം ചെയ്ത സിനിമ മലയാള സിനിമയുടെ തന്നെ എല്ലാ ‘സീനും മാറ്റി’ ചരിത്ര വിജയം നേടുന്ന ഒന്നായി മാറിയിരിക്കുകയാണ്.
Also Read ; പച്ചക്കറിയും പൂമാലയും വിറ്റ് വോട്ടഭ്യര്‍ത്ഥനയുമായി തിരുച്ചിറപ്പള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി
പ്ലാറ്റ്ഫോമില്‍ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. എന്നാല്‍ അണിയറപ്രവര്‍ത്തകരും നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































