മോദിക്ക് പിന്നാലെ രാഹുലും വരുന്നു; സംസ്ഥാനത്ത് ഇന്ന് പ്രചാരണത്തിന് ചൂടേറും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ മോദി തിങ്കളാഴ്ച രാവിലെ തൃശ്ശൂര്‍ കുന്ദംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ആദ്യമെത്തുക. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി തിങ്കളാഴ്ച രാവിലെ ഹെലിക്കോപ്ടറിലാണ് തൃശ്ശൂരിലെത്തുക.
Also Read ; നെഞ്ചുവേദനയെ തുടര്‍ന്ന് നടന്‍ സായാജി ഷിന്‍ഡേ ആശുപത്രിയില്‍; ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു
രാവിലെ 11-നാണ് കുന്ദംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയില്‍ പ്രചാരണം നടത്തും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മോദിയുടെ രണ്ടാം കേരള സന്ദര്‍ശനമാണിത്. മാര്‍ച്ച് 19-ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി പ്രചാരണത്തിനെത്തിയിരുന്നു.
പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തിലും മൂന്ന് റോഡ് ഷോകളിലും രാഹുല്‍ പങ്കെടുക്കും. വൈകിട്ട് 5.30-ഓടെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പ്രചാരണ റാലിയിലും രാഹുല്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. നേരത്തെ പത്രിക സമര്‍പ്പണത്തിനായിരുന്നു രാഹുല്‍ വയനാട്ടിലെത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































