ആലപ്പുഴയില്‍ കെ സി വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ളെക്സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ളെക്സ് വെച്ചിരുന്നത്. വ്യക്തിയുടെ സമ്മതത്തോടെയാണ് ഫ്ളെക്സ് സ്ഥാപിച്ചിരുന്നത്.
Also Read ; തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് നാളെ
ഇന്നലെ യുഡിഫിന്റെ തെരുവ് നാടക വേദിയിലേക്ക് സിപിഐഎം പ്രവര്‍ത്തകര്‍ ഇരച്ചു കയറിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാടകം അലങ്കോലപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് സിപിഐഎം പ്രവര്‍ത്തകര്‍ നാടകം അലങ്കോലപ്പെടുത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം