ജഗന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പഖ്യാപിച്ച് പൊലീസ്
അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരെക്കുറിച്ച് വിവരം തേടി പൊലീസ്. വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതല്ലെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
Also Read ; സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
ഡി.സി.പിയെ 9490619342 എന്ന നമ്പറിലും അഡീഷണല്‍ ഡി.സി.പിയെ 9440627089 എന്ന നമ്പറിലും ബന്ധപ്പെടാം. ഫോണ്‍, വാട്‌സ്ആപ്പ് വഴിയോ നേരിട്ടോ അറിയിക്കാം.
ശനിയാഴ്ച രാത്രി വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞത്. ഇടത് കണ്‍പുരികത്തിനാണ് പരിക്കേറ്റത്. വിജയവാഡയിലെ സിങ് നഗറിലെ വിവേകാനന്ദ സ്‌കൂള്‍ സെന്റര്‍ പരിസരത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു കല്ലേറ്. പ്രവര്‍ത്തകര്‍ മാലയിട്ട് ജഗനെ സ്വീകരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































