സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സല്‍മാന്റെ ബാന്ദ്രയിലെ വീടിന് നേരെ ഏപ്രില്‍ 14നാണ് വെടിവെപ്പുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗുജറാത്തിലെ ഭുജില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് മുംബൈ പൊലീസ് പിടികൂടിയത്.
Also Read ; സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയന്‍ അന്തരിച്ചു
ഗുജറാത്തിലെ ഭുജില്‍ വെച്ച് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടിയ കാര്യം മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടു വരുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയാറായിട്ടില്ല.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സല്‍മാന്റെ വീടിന് പുറത്ത് വെടിവെപ്പുണ്ടായത്. അജ്ഞാതരായ രണ്ട് പേരെത്തി സല്‍മാന്‍ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെപ്പിന് പിന്നാലെ രക്ഷപ്പെട്ടു. വെടിവെപ്പിന് പിന്നാലെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. നാല് റൗണ്ടാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.
തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സല്‍മാനുമായി ഫോണില്‍ സംസാരിച്ചു. മുംബൈ പൊലീസ് കമീഷണറുമായും വിഷയം ചര്‍ച്ച ചെയ്ത ഏക്‌നാഥ് ഷിന്‍ഡെ സല്‍മാന്റെ സുരക്ഷ കൂട്ടാനും നിര്‍ദേശിച്ചിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് രംഗത്തെത്തിയിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം