October 25, 2025
#kerala #Politics #Top Four

ചെണ്ടകൊണ്ടി പ്രചാരണത്തിന് ഇറങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി; പൂരനഗരിയില്‍ പെണ്‍ പൂരമൊരുക്കി മഹിളാ കോണ്‍ഗ്രസ്

തൃശൂര്‍: ചെണ്ടകൊട്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വേണ്ടിയാണ് താരം തൃശൂരില്‍ എത്തിയത്.മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെണ്‍ പൂരമൊരുക്കി മുരളീധരന് വേണ്ടി പ്രചാരണം കൊഴുപ്പിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ധര്‍മജനും എത്തിയത്.പൂരനഗരിയില്‍ അത്യുജ്ജലമായ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടത്.

Also Read ; 75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ; ദുബായിലില്‍ വെള്ളകെട്ട് രൂക്ഷം

വന്‍ കൈയ്യടികളായിരുന്നു താരത്തിന് പൂര നഗരിയില്‍ ലഭിച്ചത്.എവിടെ കൊണ്ട് നട്ടാലും മുളക്കുന്ന നേതാവാണ് മുരളീധരന്‍ എന്ന് ധര്‍മജന്‍ പറഞ്ഞു.ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് കോണ്‍ഗ്രസ് വിജയിച്ച് വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ധര്‍മജന്‍ വ്യക്തമാക്കി. എല്ലാ സ്ഥാനാര്‍ത്ഥികളും തന്റെ സുഹൃത്തുക്കളാണെന്നും.ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി സുനില്‍ കുമാര്‍എന്റെ നല്ല സുഹൃത്തും വളരെ അടുപ്പമുള്ളയാളുമാണ്.സുരേഷ് ഗോപിയും അതുപോലെ അടുത്ത സുഹൃത്താണ്. പക്ഷേ താനൊരു കോണ്‍ഗ്രസ് അനുഭാവി എന്ന നിലയില്‍ പാര്‍ട്ടിക്കൊപ്പമേ നില്‍ക്കാനാവൂ എന്നും ധര്‍മജന്‍ പറഞ്ഞു. സുരേഷ ് ഗോപി മത്സരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസുകാരനായതിനാല്‍ മുരളീധരന് വേണ്ടി രംഗത്തുണ്ടാകുമെന്നും ധര്‍മജന്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ വിവിധ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായും ധര്‍മജന്‍ പ്രചാരണത്തിന് ഇറങ്ങും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *