#kerala #Top News

വീണത് ഡ്രൈവര്‍ കണ്ടില്ല, കാറില്‍ നിന്നിറങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതേ കാര്‍ കയറി മരിച്ചു

ഹരിപ്പാട് : കാറില്‍ നിന്നിറങ്ങുന്നതിനിടയില്‍ വീണുപോയയാള്‍ അതേ കാര്‍ ദേഹത്തു കയറി മരിച്ചു. ഇടുക്കി ഉപ്പുതറയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ മുട്ടം വലിയകുഴി നെടുതറയില്‍ ശ്രീലാല്‍ (50) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ശ്രീലാലിന്റെ വീട്ടുമുറ്റത്താണു ഈ സംഭവം നടന്നത്. കാറോടിച്ചിരുന്ന കായംകുളം സ്വദേശിയും ശ്രീലാലിന്റെ അടുത്തസുഹൃത്തും ബന്ധുവുമായ സാബുദത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തു.

Also Read ; ദുബൈയില്‍ മഴ നിര്‍ത്താതെ തുടരുന്നു; നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇപ്രകാരം ശ്രീലാലും സാബുദത്തും ചൊവ്വാഴ്ച സന്ധ്യയോടെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ശ്രീലാലിനെ വീട്ടിലെത്തിക്കാനാണ് സാബുദത്ത് കാറോടിച്ചത്. വീട്ടുമുറ്റത്ത് ഇറങ്ങിയ ശ്രീലാല്‍ കാറിന്റെ മുന്നിലേക്കു വീണത് സാബുദത്ത് കണ്ടില്ല. കാര്‍ മുന്നോട്ടെടുക്കുന്നതിനു തടസ്സമുണ്ടായപ്പോള്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ശ്രീലാലിന്റെ ശരീരത്തില്‍ മുന്‍ചക്രം കയറിയത് അറിയുന്നത്. ഉടന്‍ കാര്‍ പിന്നിലേക്കു മാറ്റി. അപ്പോഴേക്കും ശ്രീലാല്‍ ഗുരുതരാവസ്ഥയിലായിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സാബുദത്തിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണു കേസ്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിനു ലഭിച്ചു.റിട്ട. അധ്യാപിക സരസ്വതിയുടെയും തമ്പാന്റെയും മകനാണു ശ്രീലാല്‍. സഹോദരന്‍: ശാന്തിലാല്‍. സംസ്‌കാരം വ്യാഴാഴ്ച 11-നു വീട്ടുവളപ്പില്‍.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *