December 18, 2025
#Movie #Top News

ചിയാന്റെ ‘വീര ധീര സൂരന്‍’ ഇല്‍ മലയാളി സാന്നിധ്യവുമായി സുരാജ് മാത്രമല്ല ഞെട്ടിക്കാന്‍ സിദ്ദിഖുമുണ്ട്

പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചയാകുകയാണ് ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന വീര ധീര സൂരന്‍. ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവര്‍ത്തകരെ കൊണ്ടും വളരെ സമ്പന്നമാണ്. ഇപ്പോഴിതാ സിനിമയില്‍ നടന്‍ സിദ്ദിഖും ഭാഗമാവുകയാണ്.

Also Read ;ഹേമമാലിനി, സുരേഷ്ഗോപി, രാഹുല്‍ ഗാന്ധി; രണ്ടാം ഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍; മത്സരത്തിന് രണ്ട് മുന്‍ മുഖ്യമന്ത്രിമാരും

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ നടന്‍ സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാകുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ഒരു നാടന്‍ ആക്ഷന്‍ ത്രില്ലറാകും വീര ധീര സൂരന്‍ എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് കഥ നടക്കുന്നത്. മധ്യവയസ്‌കനായാണ് ചിയാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്.

തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരന്‍പ്, കര്‍ണ്ണന്‍, മാമന്നന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നന്‍പകല്‍ നേരത്ത് മയക്കം, ഓസ്ലര്‍ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *