വിജയ് ദേവരകൊണ്ടയുടെ ദി ഫാമിലി സ്റ്റാര്‍ തിയേറ്ററുകളില്‍ നിന്ന് ഒടിടിയിലേക്ക്
വിജയ് ദേവരകൊണ്ട നായകനായെത്തിയ പുതിയ ചിത്രം ദി ഫാമിലി സ്റ്റാര്‍ വേഗം തന്നെ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം മെയ് 3 ന് ഒടിടി റിലീസാകും എന്നാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു.
Also Read ; കരുവന്നൂര്‍ കേസ്; ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ്
ഏപ്രില്‍ അഞ്ചിനാണ് ദി ഫാമിലി സ്റ്റാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പരശുറാം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രം തകര്‍ന്നടിയുകയായിരുന്നു. വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രമുഖ നിര്‍മ്മാതാവായ ദില്‍ രാജു ആണ് നിര്‍മ്മിച്ചത്. ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നല്‍കിയത്. മാര്‍ത്താണ്ഡം കെ വെങ്കിടേഷായിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്.
ചിത്രത്തിനെതിരെ സംഘടിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. നെഗറ്റീവ് ക്യാംപെയ്‌നുകള്‍ സിനിമയുടെ പ്രദര്‍ശനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം