നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍.രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. സിഖ് വിരുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. കുടാതെ ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം.
Also Read; തൃശൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; ഇന്ന് വൈകീട്ട് 6 മുതല്‍ പ്രാബല്യത്തില്‍
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മുസ്‌ലിംങ്ങള്‍ക്ക് സ്വത്ത് വീതിച്ചു നല്‍കുമെന്ന മോദിയുടെ പ്രസംഗമാണ് വന്‍ വിവാദമായത്. കോണ്‍ഗ്രസ് വന്നാല്‍ ‘കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്’ സ്വത്തു വീതിച്ചു നല്‍കുമെന്നാണ് രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ മോദി പറഞ്ഞത്. തിങ്കളാഴ്ച യുപിയിലും ഇന്നലെ ഛത്തീസ്ഗഡിലും സമാനമായ പരാമര്‍ശങ്ങള്‍ മോദി തുടര്‍ന്നു. യുപി , മഥുരയിലെ ബിജെപി സ്ഥാനാര്‍ഥിയായ നടി ഹേമമാലിനിയെക്കുറിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ 48 മണിക്കൂര്‍ പ്രചാരണത്തില്‍നിന്നു കമ്മിഷന്‍ വിലക്കിയിരുന്നു. കോണ്‍ഗ്രസിനെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ ബിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവുവിന് നോട്ടിസ് നല്‍കുകയും ചെയ്തു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം