November 21, 2024
#kerala #Top News

ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട പരിഗണനക്ക് ശേഷം നിയമസഭാ ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചിരിക്കുന്നത്.
വിവാദങ്ങള്‍ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്.അതേസമയം സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.

Also Read ; പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്.

ഇടുക്കിയിലെ കര്‍ഷകര്‍ ആശങ്ക ഉന്നയിച്ച സാഹചര്യത്തില്‍ ഭൂഭേഗതി ബില്ലില്‍ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നത്. അതില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ബില്ല് തടഞ്ഞുവെക്കേണ്ട തരത്തില്‍ മറ്റ് ആശങ്ക ഉണ്ടായിരുന്നില്ല. ആറ് മാസത്തോളമായി രാജ്ഭവനില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ട്. എന്നാല്‍ ബില്ല് ഗവര്‍ണര്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. തര്‍ക്കത്തിലുള്ള ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതില്‍ കേന്ദ്രത്തില്‍ നിന്നാണ് തീരുമാനം ഉണ്ടാകേണ്ടത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *