വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച് കമ്പനികള്‍ : ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: രാജ്യത്തെ പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവി വരുത്തി കമ്പനികള്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്.
ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയിലാണ് കമ്പനികള്‍ കുറവ് പ്രഖ്യാപിച്ചത്.19 രൂപ കുറച്ചുകൊണ്ടുള്ള പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Also Read ;പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍, ടെസ്റ്റ് തടയുമെന്ന് സി ഐ ടി യു യൂണിയന്‍
ന്യൂഡല്‍ഹിയില്‍ ഇന്ന് മുതല്‍ വാണിജ്യ സിലിണ്ടറിന് 1,745.50 രൂപയാകും. മുംബൈയില്‍ വില 1,698.50 രൂപയായി കുറഞ്ഞു. അതേസമയം ചെന്നൈയില്‍ 1,911 രൂപയും കൊല്‍ക്കത്തയില്‍ 1,859 രൂപയുമാണ്. എണ്ണ വിപണന കമ്പനികള്‍ ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 30.50 രൂപ കുറച്ചിരുന്നു. മാര്‍ച്ചില്‍ 25.50 രൂപയും ഫെബ്രുവരിയില്‍ 14 രൂപയും വില വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..