September 7, 2024
#kerala #Top Four

ആര് പറയുന്നതാണ് ശരി? കെഎസ്ആര്‍ടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും. കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാനായി ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്ക് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്.

Also Read ; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ച് കമ്പനികള്‍ : ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ സിസിടിവി പരിശോധിക്കാനാണ് തീരുമാനം. ബസ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ, അമിത വേഗത്തിലായിരുന്നോ എന്നിങ്ങനെയുള്ള കാര്യത്തിലും സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകും. കെഎസ്ആര്‍ടിസി അധികൃതര്‍ ബസിലെ യാത്രക്കാരുടെ പട്ടിക പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി. പോലീസ് മേധാവിക്കും മ്യൂസിയം പോലീസിനുമാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് മേയര്‍ പരാതിയില്‍ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകള്‍ നിറയുന്നുണ്ടെന്നും പരാതിയിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *