പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുല്‍സു ബീവി (85) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്.
Also Read ;പരശുറാം ഒന്നരമണിക്കൂര്‍ വൈകും; തീവണ്ടിസമയത്തില്‍ മാറ്റം
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ഹൈദ്രോസിന്റെ സഹോദരന്റെ മകന്‍ വീട്ടില്‍ അന്വേഷിച്ചെത്തുകയും വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് കുടുംബം ജീവിച്ചിരുന്നത്. ദമ്പതികള്‍ക്ക് മക്കള്‍ ഇല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം