January 22, 2025
#Career #Top Four

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് 8ന് പ്രഖ്യാപിക്കും. ഇത്തവണ നേരത്തെയാണ് റിസള്‍ട്ട് വരുന്നത്. കഴിഞ്ഞ വര്‍ഷം മേയ് 19 നായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം. അതേസമയം ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലം മേയ് 9 ന് പ്രഖ്യാപിക്കും.

Also Read; ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണം ; പ്രധാനമന്ത്രി

പരീക്ഷാ ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും

http://sslcexam.kerala.gov.in

http://results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

http://prd.kerala.gov.in

നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാ ഫലം പ്രഖ്യാപിക്കുക. 4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്. ഫലങ്ങള്‍ പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാക്കും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *